തൃശൂർ:വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ പരിക്കേറ്റ്റോഡരികിൽ കിടന്നിരുന്ന മധ്യവയസ്ക്കടെ
ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥ മാതൃകയായി.
വനം മധ്യമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർകെ.എസ്.ദീപയുടെ സമയോജിതമായ ഇടപെടലാണ്അന്തിക്കാട് സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ തുണയായത്. അടിയന്തര യോഗത്തിനായി തൃശൂർ ഓഫീസിലേക്ക് പോകുംവഴിയാണ് ശക്തൻ സ്റ്റാൻഡിന് സമീപം കാർ ഇടിച്ചതിനെത്തുടർന്ന് ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് ദീപയുടെ ശ്രദ്ധയിൽപ്പെടുന്നത്. അടുത്ത് ഹോസ്പിറ്റൽ ഉണ്ടെങ്കിലും ഓടിക്കൂടിയവർ ആംബുലൻസ് പ്രതീക്ഷിച്ച് നിൽക്കുകയാണെന്ന റിഞ്ഞതിനെ തുടർന്ന് തൻ്റെ ഡ്രൈവറുടേയും കാറിലുണ്ടായിരുന്നവരുടേയും സഹായത്തോടെ പരിക്കേറ്റയാളെ ഔദ്യോഗിക വാഹനത്തിൽ
അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഐ.എഫ്എസ് ഒദ്യോഗസ്ഥയും
വനംവകുപ്പിൽ
വിവിധ തസ്തികകളിൽ സേവനമനുഷ്ടിച്ച വ്യക്തിയുമായ
കെ.എസ്.ദീപ മുൻപും ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here