കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമായിരുന്നു. ഇതേ തുടർന്ന് ചികിത്സയിലിരിക്കെയാണ് രാവിലെ മരണം സംഭവിച്ചത്.

ദീർഘകാലം ശിവഗിരി മഠാധിപതിയായിരുന്നു അദ്ദേഹം. ശിവഗിരി ട്രസ്റ്റിന്റെ ഭാരവാഹികൂടിയായ സ്വാമി പ്രകാശാനന്ദ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു.

വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. ശിവഗിരിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായിരുന്ന പേരായിരുന്നു പ്രകാശാനന്ദയുടേത്. വേദപണ്ഡിതൻ കൂടിയായ അദ്ദേഹം 23ാം വയസ്സിലാണ് സന്യാസം സ്വീകരിക്കുന്നത്. ഇന്ന് വെെകീട്ട് അഞ്ച് മണിക്ക്  സമാധിയിരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here