മാള : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നോർത്ത് പറവൂർ വെടിമറ കമ്പിവേലിക്കകം കോളനിയിൽ കൈപ്പുറം ബിബിൻ ലാലിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. മാള പുത്തൻചിറ സ്വദേശിനിയായ പതിനാലുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി.

കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യ വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. കൊറോണ സാഹചര്യത്തിൽ ഓൺലൈൻ പഠനമായതിനാൽ പ്രതിയുടെ ഭാര്യ കുട്ടിക്ക് ട്യൂഷൻ എടുത്തിരുന്നു.

ഭാര്യ വീട്ടിലില്ലാതിരുന്ന ദിവസം ട്യൂഷനെത്തിയ കുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇത് പുറത്തു പറഞ്ഞാൽ കുട്ടിയേയും മാതാപിതാക്കളെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here