ടെക്‌സസ് : ബഹിരാകാശം തൊട്ട് ശതകോടീശ്വരൻ ജെഫ് ബെസോസും സംഘവും തിരിച്ചെത്തി. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു യാത്ര. സഹോദരൻ മാർക് ബെസോസ്(53), ഒലിവർ ഡീമൻ(18), വാലി ഫങ്ക്(83) എന്നിവരാണ് ബഹിരാകാശ യാത്രയിൽ ജെഫ് ബെസോസിനൊപ്പം ഉണ്ടായിരുന്നത്. ടെക്‌സസിലെ ബാൻ ഹോൺ വിക്ഷേപണത്തറയിൽ നിന്നാണ് ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സ്യൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്.

ചന്ദ്രനിൽ മനുഷ്യൻ കാലു കുത്തിയതിന്റെ 52 ാം വാർഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ഇന്ത്യൻ സമയം വൈകുന്നേരം 6.43 നാണ് റോക്കറ്റ് ബഹിരാകാശത്തേയ്‌ക്ക് കുതിച്ചത്. തുടർന്ന് ഏഴ് മിനിറ്റും 32 സെക്കന്റും പിന്നിട്ട ശേഷം സംഘം സുരക്ഷിതമായി ഭൂമിയിൽ തിരികെയെത്തി. ആദ്യമായാണ് പൈലറ്റില്ലാതെ ഒരു സംഘം യാത്രക്കാർ ബഹിരാകാശം തൊട്ട് തിരിച്ചെത്തുന്നത് എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ഏറ്റവും കൂടുതലും, കുറവും പ്രായമുള്ള യാത്രക്കാർ ഉണ്ടായി എന്നതും യാത്രയുടെ പ്രത്യേകതയാണ്.

ബഹിരാകാശം എന്ന് അവകാശപ്പെടുന്ന കാർമൻ ലൈൻ(100 കിലോമീറ്റർ) പിന്നിട്ടാണ് സംഘം തിരിച്ചെത്തിയത്. കൃത്യമായി പറഞ്ഞാൽ 104 കിലോമീറ്ററുകളാണ് ജെഫ് ബെസോസും സംഘവും യാത്ര ചെയ്തത്. ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് ബെസോസിന്റെയും പറക്കൽ. ജൂലൈ 11 നായിരുന്നു ബ്രാൻസന്റെ ബഹിരാകായാത്ര. രണ്ട് പൈലറ്റ് ഉൾപ്പെടെ ആറ് പേരായിരുന്നു ബ്രാൻസന്റെ സ്‌പേസ് യാത്രയിലുണ്ടായിരുന്നത്. ഇന്ത്യക്കാരിയായ സിരിഷ ബാന്ദ്‌ലയും സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here