ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന് ന​ൽ​കി​യ പ​ത്തു ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മാ​ൻ​ഡ​വ്യ. ഈ ​പ​ത്ത് ല​ക്ഷം ഡോ​സ് ഉ​പ​യോ​ഗി​ച്ച​തി​ന് ശേ​ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്കു വീ​ണ്ടും ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും മ​ന്ത്രി വ്യ​ക​ത്മാ​ക്കി.

കേ​ര​ള​ത്തി​ലെ വാ​ക്സി​ൻ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മീ​പി​ച്ച എം​പി​മാ​രാ​യ ടി.​എ​ൻ പ്ര​താ​പ​ൻ, ഹൈ​ബി ഈ​ഡ​ൻ എ​ന്നി​വ​രോ​ടാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം ന​ൽ​കി​യ വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ക​ണ​ക്കു​ക​ളും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ പ​രി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​റെ മെ​ച്ച​പ്പെ​ട്ട​താ​ണ്. എ​ന്നി​ട്ടും രോ​ഗ​വ്യാ​പ​ന​ത്തി​ന് എ​ന്തേ ശ​മ​ന​മി​ല്ലാ​ത്ത​ത് എ​ന്ന് മ​ന്ത്രി ആ​ശ​ങ്ക​പ്പെ​ട്ടു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം ദു​ർ​ബ​ല​മാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വ​ല്ലേ ഇ​പ്പോ​ഴു​ള്ള സ്ഥി​തി​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here