കു​ണ്ട​റ: എ​ൻ​സി​പി നേ​താ​വ് പ​ത്മാ​ക​ര​നെ​തി​രെ ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​തെ വൈ​കി​പ്പി​ച്ച കു​ണ്ട​റ സി​ഐയെ സ്ഥലംമാറ്റി. സി​ഐ ജ​യ​കൃ​ഷ്ണ​നെയാണ് സ്ഥ​ലം​മാ​റ്റിയത്. പ​ക​രം ചു​മ​ത​ല കോ​സ്റ്റ​ൽ സി​ഐ മ​ഞ്ജു ലാ​ലി​ന് ന​ൽ​കി.

പീ​ഡ​ന​ശ്ര​മം സം​ബ​ന്ധി​ച്ച് പ​രാ​തി യു​വ​തി കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ ജൂ​ൺ 28ന് ​ആ​യി​രു​ന്നു. 30ന് ​പ​രാ​തി​ക്കാ​രി​യേ​യും എ​ൻ​സി​പി കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യു​മാ​യ യു​വ​തി​യു​ടെ പി​താ​വി​നെ​യും സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ചി​രു​ന്നു.

രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​രു​വ​രെ​യും സ്റ്റേ​ഷ​നു പു​റ​ത്തു നി​ർ​ത്തി 11. 30 ക​ഴി​ഞ്ഞ് പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ പി​താ​വി​നെ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ സ്വ​ന്തം ഫോ​ണി​ൽ വി​ളി​ച്ച് കേ​സ് ന​ല്ല രീ​തി​യി​ൽ ഒ​ത്തു തീ​ര​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വം വി​വാ​ദ​മാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here