ന്യൂ‍ഡല്‍ഹി: ഭരണ  പ്രതിപക്ഷ  പിന്തുണയോടെ ഒബിസി ബിൽ ലോക്സഭ പാസാക്കി. ഒ.ബി.സി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്ലാണ്  385 അം​ഗങ്ങളുടെ പിന്തുണയോടെ പാസാക്കിയത്.  അതേസമയം, പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ വോട്ടിനിട്ടു തളളി.  നാളെ മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ വ്യവസ്ഥകളുള്ള ബില്ല് രാജ്യസഭയിൽ  കൊണ്ടുവരും

സംസ്ഥാനങ്ങള്‍ക്കും ബന്ധപ്പെട്ട കമ്മിഷനുകള്‍ക്കും കേന്ദ്രപട്ടികയില്‍ ജാതിവിഭാഗങ്ങളെ പുതിയതായി ഉള്‍പ്പെടുത്താനും നിലവിലുള്ളവയെ ഒഴിവാക്കാനുമുള്ള ശുപാര്‍ശ നല്‍കാനേ കഴിയൂ എന്ന സുപ്രീംകോടതിവിധിയാണ് ഈ ബില്ലിന് കാരണം.   മറാത്താ കേസില്‍ മേയ് അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനുള്ള അധികാരം രാഷ്‌ട്രപതിക്കു മാത്രമാണെന്നു സൂചിപ്പിച്ചിരുന്നു, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര പട്ടികയാണ് പിന്തുടരേണ്ടതെന്നും വിധിയില്‍ പറയുന്നു. വിധിക്കെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജി തള്ളിയതിന്  പിന്നാലെയാണ്   ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here