ആലുവ:കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ കൂടി 7.5 കീ.മി നീളത്തില്‍ ഒഴുകുന്ന ഓഞ്ഞിത്തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മന്ത്രി പി.രാജിവിൻ്റെ നിര്‍ദേശപ്രകാരവും, ഇരുപഞ്ചായത്തുകളുടെയും ആവശ്യപ്രകാരവും ജില്ലാ കളക്ടർ നിയമിച്ച അഞ്ചംഗ സർവ്വേ ടീം കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഓഞിതോടിൻ്റെ കൈയേറ്റഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഓഞിതോട് പുനരുദ്ധാരണം സമയബന്ധിതമായി പുര്‍ത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ റിട്ട.ജസ്റ്റിസ് ജീ.സുകുമാരന്‍,സാഹിതൃകാരന്‍ സേതു എന്നിവര്‍ രക്ഷാധികാരികളായ ഓഞിതോട് സംരക്ഷണ ജനകീയ സമതി ഹര്‍ജി നല്‍കിയിട്ടുണ്ട്.സമിതി കൺവീനർ കെ എസ്‌ പ്രകാശൻ ഹാജരാക്കിയ രേഖകള്‍ സര്‍വ്വ ടീം പരിശോധിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ കടുങ്ങല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്‌മുട്ടത്തിൽ,പറവൂര്‍ താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ജെസിപോള്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആര്‍. രാജലക്ഷ്മി, സെക്രട്ടറി കെ.എം. അബ്ദുൽജലീൽ, ഹെഡ് സർവ്വേയർ ജിജീക്രിസ്റ്റിലേഡ്,സര്‍വ്വേയര്‍മാരായ എല്‍ഡോസ്,മോഹനന്‍,അനിത എന്നിവർ പങ്കെടുത്തു. ഓഞിതോടിൻ്റെ  ഭൂരേഖ പ്രകാരം ഇരുവശവും കൂടി 19.4 കിലോമീറ്റർ നീളമുണ്ട്. തോടിന്റെവിവിധഭാഗങ്ങളിലുമുളളകൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് 5 അടി പ്പൊക്കത്തിലുളള 250 കോണ്‍ക്രീറ്റ് കുറ്റികള്‍ ആഴത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് സ്ഥാപിക്കും. തോടിന്റെ നീരോഴുക്കിന്‌ തടസ്സം നിൽക്കുന്ന എല്ലാ നിർമാണങ്ങളും സർക്കാർ നിർദേശം പോലെ പൊളിച്ചു മാറ്റി അളന്ന് തിട്ടപ്പെടുത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് മുന്ന് മാസത്തിനുളളില്‍ ജീല്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നന്ല്‍കും. പ്രവര്‍ത്തനങ്ങള്‍ എകോപിക്കുന്നതിൻ്റെ  ഭാഗമായി  മന്ത്രി പി.രാജീവിൻ്റെ നേതൃത്ത്വത്തില്‍ കടുങ്ങല്ലൂര്‍, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളുടെ ജനകീയകമ്മിറ്റി ഉടനെ രൂപീകരിക്കാനും തീരുമാനമായി

LEAVE A REPLY

Please enter your comment!
Please enter your name here