അങ്കമാലി: പോലിസുകാരനെ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍കുരിശ് സ്റ്റേഷനിലെ സിപിഒയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.മുളന്തുരുത്തി സ്വദേശി രാ​ഹുല്‍ വാസുവാണ് മരിച്ചത്.

ഡ്യൂട്ടിയ്ക്ക് ശേഷം ഇന്നലെ വൈകുന്നേരമാണ് രാഹുല്‍ ലോഡ്ജില്‍ റൂമെടുത്ത്. രാവിലെ വൈകിയും മുറി തുറക്കാതായതോടെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here