1. തിരുവനന്തപുരം: കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് പാർട്ടി വിട്ടു. കോൺഗ്രസ് പ്രസ്ഥാനത്തോട് വിടപറയുകയാണെന്ന് അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും രാജിക്കത്ത് മെയിൽ ചെയ്തതായി പറഞ്ഞു. സംസ്ഥാന നേതൃത്വത്തിൻ്റെത് ഏകാധിപത്യ പ്രവണതയാണെന്ന് അനിൽകുമാർ പറഞ്ഞു. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നൽകി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ല. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. താലിബാൻ തീവ്രവാദികളെ പോലെയാണ് കെ സുധാകരൻ കെപിസിസി പിടിച്ചത്. രാജിവെച്ച എന്നെ പുറത്താക്കി എന്ന് സുധാകരൻ പറയുന്നു. സുധാകരന് നാണമില്ലേ എന്നും അനിൽകുമാർ ചോദിച്ചു. വിയർപ്പും രക്തവും സംഭാവനചെയ്ത കോൺഗ്രസിനോട് വിട പറയുകയാണെന്ന് അനിൽകുമാർ പറഞ്ഞു.

നാലാം ക്ലാസിൽ തുടങ്ങിയതാണ് കോൺഗ്രസ് രാഷ്ട്രീയമെന്ന് അനിൽ കുമാർ പറഞ്ഞു.താൻ അധ്യക്ഷനായിരിക്കുമ്പോൾ യൂത്ത് കോൺഗ്രസിനെ ഗ്രൂപ്പിൽ ഇല്ലാതെ കൊണ്ടുനടന്നു. തുടർന്ന് അഞ്ചു വർഷം പദവി ഇല്ലാതെ ഇരുന്നതായിരുന്നു ഇതിൻറെ തിക്ത ഫലം.2016 ലും 2021 ലും കൊയിലാണ്ടി സീറ്റ് നൽകാതെ പാർട്ടി തഴഞ്ഞു. കോൺഗ്രസ് പാർട്ടിക്കകത്ത് ജനാധിപത്യം ഇല്ലാതായെന്നും അനിൽകുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here