ന്യൂഡൽഹി: എയർ മാർഷൽ വിവേക് റാം ചൗധരി ഇന്ത്യയുടെ അടുത്ത വ്യോമസേന മേധാവിയായി ചുമതലയേൽക്കും. ഈമാസം 30നാണ് ചുമതലയേൽക്കുക.

എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ ഈ മാസം 30 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചൗധരി സ്ഥാനമേറ്റെടുക്കുന്നത്.നിലവിൽ വ്യോമസേനയുടെ ഉപമേധാവിയാണ് അദ്ദേഹം.2024 സെപ്തംബർ വരെ ചൗധരി വ്യോമസേനാ മേധാവിയായി തുടരും. ഉപമേധാവിയായിരിക്കെ സേനയെ ആധുനീകവൽക്കരിക്കുന്നതിൽ നിർണായക ചുവടുവെയ്പുകൾ നടത്തിയിട്ടുണ്ട്.

1999 ലെ കാർഗിൽ യുദ്ധത്തിലടക്കം നിരവധി വ്യോമ പ്രതിരോധ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളയാളാണ് ചൗധരി. മിഗ്-29 ഉൾപ്പടെ നിരവധി യുദ്ധവിമാനങ്ങളുടെ വിദഗ്ധ പൈലറ്റാണ് വി.ആർ ചൗധരി.3800 മണിക്കൂറിലധികം സമയം വിമാനം പറത്തിയ അനുഭവമുള്ള ചൗധരി വെസ്‌റ്റേൺ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here