ന്യൂഡൽഹി : തേൻ പോലെ മധുരമാണ് ആ സ്നേഹത്തിനും . ഇടുക്കിയിലെ തേനീച്ച കർഷകരുടെ ആ സ്നേഹസമ്മാനമാണ് സുരേഷ് ഗോപി എം.പി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്ക് കൈമാറിയത്

പ്രധാനമന്ത്രിയുടെ സെൽഫ് എംപ്ലോയ്‌മെന്റ് പദ്ധതി പ്രകാരം ഇടുക്കിയിലെ തേനീച്ച കർഷകരുടെ ഒരു യൂണിറ്റിന് ഒരു കോടി രൂപ കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി കൊറോണയ്‌ക്ക് മുമ്പ് തന്നെ നൽകിയിരുന്നു. അതിനുള്ള സമ്മാനമാണ് ആ കർഷകർ സുരേഷ് ഗോപിയുടെ കൈകളിൽ എത്തിച്ചത് .

‘സ്‌മൃതി കേരം’ പദ്ധതിയുടെ ഭാഗമായി എത്തിയപ്പോഴാണ് തേനീച്ച കർഷകർ തന്നെ വന്ന് കണ്ട് ഇത് സമ്മാനിച്ചതെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .

ഞാൻ അവിടെ എത്തിയപ്പോൾ അവർ സ്റ്റേജിലേക്ക് ഓടിക്കേറി കേന്ദ്ര മന്ത്രിക്കും എനിക്കുമായി ഒരു കുപ്പി തേനും ഒരു കുപ്പി തേനിന്റെ മൂല്യവർദ്ധിത ഉത്പന്നവുമടങ്ങിയ പായ്‌ക്കറ്റ് സമ്മാനിച്ചു. ഒരുപാട് സന്തോഷത്തോടെ ആ പാക്കറ്റ് എന്നിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം സ്‌മൃതി ജി പ്രധാനമന്ത്രിയെ ഇത് അറിയിക്കുമെന്നും ഉറപ്പ് നൽകി. തേൻ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വലിയ മുന്നേറ്റങ്ങൾ ഇനി ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.- സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു . സ്മൃതി ഇറാനി ഇവ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here