കൊച്ചി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ്2396.86അടിയിലെത്തിയതോടെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇതിൽനിന്ന് ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2396.96 അടിയാണ് നിലവിൽ അണക്കെട്ടിലുള്ള ജലനിരപ്പ്.

അഞ്ച് ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. അണക്കെട്ടിലേക്ക് ജലംവരുന്നതിനനുസൃതമായി വൈദ്യുതി ഉത്പാദനം നടക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി

ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ഇടുക്കിയിൽ മഴ ശമിച്ചെങ്കിലും അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here