തിരുവനന്തപുരം:ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 21 രാജ്യത്ത് പൊലീസ് ധീരസ്മൃതിദിനമായി ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പുഷ്പചക്രം അർപ്പിച്ചു. വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണയ്ക്കുമുന്നിൽ പോലീസ് സേനാംഗങ്ങൾ ആദരവ് അർപ്പിച്ചു. മുതിർന്ന പോലീസ് ഓഫീസർമാർ ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here