കോഴിക്കോട് ; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകാനെത്തിച്ച മുട്ടകളിൽ രോഗകാരണമാകുന്ന സൂക്ഷ്മാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തി . മനുഷ്യരിൽ രോഗകാരണമാകുന്ന സൂക്ഷ്മാണുവാണിത്.

പന്തീരാങ്കാവ് പയ്യടിമീത്തൽ ഗവ. എൽപി സ്കൂളിലാണ് സംഭവം . കുട്ടികൾക്കു നൽകാനായി പുഴുങ്ങിയ മുട്ടകളുടെ തോട് പൊളിച്ചപ്പോഴാണ് പിങ്ക് നിറം കണ്ടത്. മുട്ടയുടെ വെള്ള കലങ്ങിയതായും കാണപ്പെട്ടു. ആശങ്ക തോന്നിയതിനാൽ അധ്യാപകർ നൂൺമീൽ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറെയും വിവരമറിയിച്ചു.

പിങ്ക് നിറം കണ്ട മുട്ടകൾ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകൾ വിദ്യാർത്ഥികൾക്കു നൽകാനാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയ നിർദേശം. എന്നാൽ, ഉടൻ സ്ഥലത്തെത്തിയ കുന്നമംഗലം ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ. രഞ്ജിത് പി.ഗോപി മുട്ടകളിൽ സ്യൂഡോമോണസ് സൂക്ഷ്മാണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു.

മാത്രമല്ല ഇത്തരം മുട്ടകൾ ഒരുമിച്ച് വേവിക്കുമ്പോൾ മുട്ടയുടെ തോട് പൊട്ടി അത് വഴി മറ്റു മുട്ടകളിലേക്കും സൂക്ഷ്മാണുക്കൾ പകരാനിടയുണ്ട് . ഇവയുടെ സാംപിളുകൾ ലാബിൽ പരിശോധനയ്‌ക്ക് അയച്ചു. മറ്റു മുട്ടകൾ നശിപ്പിച്ചുകളയുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here