കൊച്ചി: ആലങ്ങാട് യോഗം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ദേശം ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്ര ഹാളിൽ 14ന് അയ്യപ്പ സംഗമം നടക്കും. രാവിലെ 9.30ന് ശബരിമല തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരരു മോഹനരു ഭദ്രദീപം തെളിക്കും.

അൻവർ സാദത്ത് എം.എൽ.എ, ശബരിമല മുൻ മേൽശാന്തിമാരായ എഴിക്കോട് ശശി നമ്പൂതിരി, ദാമോദരൻ പോറ്റി, നാരായണൻ നമ്പൂതിരി, എ.കെ. സുധീർ നമ്പൂതിരി, മാളികപ്പുറം മുൻ മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരി, അമ്പലപ്പുഴ പെരിയോൻ ഗോപാലകൃഷ്ണൻ, അമ്പലപ്പുഴ യോഗം പ്രസിഡന്റ് ഗോപകുമാർ,ചീരപ്പൻചിറ പ്രതിനിധി കേശവലാൽ, ആലങ്ങാട് യോഗം കാമ്പിള്ളി കാരണവർ കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, ഭാഗവത ആചാര്യൻ ടി.ആർ. രാമനാഥൻ, എരുമേലി ജമാ അത്ത് പ്രസിഡന്റ് ഇർഷാദ്, ആലങ്ങാട് യോഗം ട്രസ്റ്റ് ചെയർമാൻ കെ. അയ്യപ്പ ദാസ് എന്നിവർ പങ്കെടുക്കും. ആലങ്ങാട് യോഗം ട്രസ്റ്റ് രക്ഷാധികാരികളെ ആദരിക്കും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്ത സംഘടന ഭാരവാഹികളായ 100 ഓളം പേർ സംഗമത്തിൽ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here