ന്യൂഡൽഹി:കൊറോണയുടെപുതിയവകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതോടെരാജ്യാന്തരയാത്രക്കാർക്കുള്ള മാർഗ്ഗരേഖ പുതുക്കി കേന്ദ്രസർക്കാർ. രാജ്യന്തര യാത്രക്കാർ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രയ്‌ക്ക് മുൻപ് 14 ദിവസത്തൈ വിവിരങ്ങൾ നൽകണം. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

ഡിസംബർ ഒന്ന് മുതൽ പുതുക്കിയ മാർഗ്ഗ രേഖ പ്രാബല്യത്തിൽ വരും. ഹൈറിസ്‌ക് പ്രദേശത്ത് നിന്നും വരുന്നവർക്ക് പ്രത്യേകം നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാർ രാജ്യത്തെത്തിയാൽ സ്വന്തം ചെലവിൽ ആർടിപിസിആർ ടെസ്റ്റിന് വിധേയരാകണം. പരിശോധന ഫലം നെഗറ്റീവ് ആയാലും ഏഴ് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.

ഹൈറിസ്‌ക്ക് പട്ടികയിൽ 12 രാജ്യങ്ങളാണ് ഉള്ളത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ബ്രസീൽ, ബംഗ്ലാദേശ്, ഇസ്രയേൽ, സിംഗപൂർ, മൗറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലൻഡ്, ചൈന, സിംബാബ്വേ, ഹോങ്കോങ് എന്നീ രാജ്യങ്ങളെയാണ് കേന്ദ്രസർക്കാർ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here