മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്നാട് . തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. സുപ്രിംകോടതി മാർഗനിർദേശങ്ങൾ പാലിച്ചാകും ജലനിരപ്പ് ഉയർത്തുക. അതിന് മുമ്പ് അണക്കെട്ടിന്റെ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കും. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. നാല് ,അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ എത്തിയതിനെ തുടർന്നാണ് നടപടി. നാല് ഷട്ടറുകളിലൂടെ 2300 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ടതില്‍ തമിഴ്നാടിനെ പ്രതിഷേധം അറിയിക്കാൻ കേരളം. കേന്ദ്രജലകമ്മിഷനും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കും പരാതി നൽകുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൃത്യമായ മുന്നറിയിപ്പില്ലാതെ ഇന്ന് പുലര്‍ച്ചെ വെള്ളം തുറന്ന് വിട്ടതോടെ പെരിയാറിന്‍റെ തീരത്ത് നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്നത് വിട്ടത് കാരണം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താൻകേരളത്തിനായില്ല.ഈസാഹചര്യത്തിലാണ് പ്രതിഷേധമറിയിക്കാനുള്ള തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here