കൊച്ചി: ആലുവയിലെ സാംസ്കാരിക സംഘടനകള്‍ ജോസ് മാവേലിയെ പുരസ്‌കാരം നല്കി ആദരിച്ചു.നാഷണല്‍ വെറ്ററന്‍സ് സ്‌പോട്‌സ് ആന്റ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് 4 മെഡലുകള്‍ നേടി കേരളത്തിന് അഭിമാനമായി മാറിയ ജോസ് മാവേലിയെ ആലുവയിലെ സാസ്‌കാരിക സംഘടനകള്‍ ആദരിച്ചു.

മഹാരാഷ്ട്ര നാസിക്കിലെ മീനത്തായി താക്കറെ സ്റ്റേഡിയത്തില്‍ നവംബര്‍ 10 മുതല്‍ 17 വരെ സംഘടിപ്പിച്ച മത്സരങ്ങളിലാണ് ജോസ് മാവേലി മെഡലുകള്‍ നേടിയത്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍വച്ച് നടന്ന അനുമോദന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ശാലിനിയാണ് ജോസ് മാവേലിക്ക് പുരകാരം നല്കിയത്. എന്‍. എസ്.എസ്. സെന്റ് സേവ്യേഴ്‌സ് കോളജ് യൂണിറ്റ്, ഐ.എം.എ. മധ്യകേരള, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, ജില്ലാ ബ്ലഡ് ബാങ്ക് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ.ജോണ്‍, സെന്റ് സേവ്യേഴ്‌സ് കോളജ് മാനേജര്‍ സിസ്റ്റര്‍ ചാള്‍സ്, ഡോ. സി.എം. ഹൈദരാലി, ഡോ. എ.കെ. റഫീക്ക്, ഡോ. എന്‍ വിജയകുമാര്‍, അഡ്വ. എല്‍സി ജോര്‍ജ്, പ്രൊഫ. നീനു റോസ്, ഡോ. മരിയാപോള്‍, ജോബി തോമസ് എന്നിവര്‍ പങ്കെടുത്തു.

ബാഡ്മിന്റണ്‍ സിംഗിള്‍സിലും ഡബിള്‍സിലും ഗോള്‍ഡ് മെഡലുകളും 200 മീറ്ററില്‍ സില്‍വറും 100 മീറ്ററില്‍ ബ്രോണ്‍സുമാണ് 70+ വിഭാഗത്തില്‍ മത്സരിച്ച ജോസ് മാവേലിക്ക് ലഭിച്ചത്. 2020 ലെ നാഷണല്‍ മീറ്റില്‍ ഇന്ത്യയിലെ വേഗതയുള്ള വെറ്ററന്‍ ഓട്ടക്കാരനെന്ന ബഹുമതി നേടി ദേശീയ ചാമ്പ്യനായിട്ടുണ്ട്. 2011-ല്‍ ചണ്ഡീഗഢില്‍ വച്ച് നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ 100, 200 മീറ്റര്‍ ഓട്ടത്തിലും 300 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടിയും ഇതിനുമുമ്പുരണ്ട്തവണദേശീയചാമ്പ്യനായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here