ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേരെ വധിച്ചതായി സൈന്യം.കശ്മീരിലെ കുൽഗാം ജില്ലയിലുള്ള മിർഹാം ഏരിയയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവസ്ഥലത്ത് സംഘർഷം തുടരുകയാണ്.

കൂടാതെ കശ്മീരിലെ അനന്തനാഗ് ജില്ലയിലുള്ള ദൂരുവിലും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഒരേസമയം രണ്ടിടത്താണ് ഏറ്റുമുട്ടൽ തുടരുന്നതെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കശ്മീർ പോലീസ് അറിയിച്ചു.

ദൂരുവിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ എത്തിയ സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here