കൊച്ചി: കൊച്ചി മെട്രോ സ്‌റ്റേഷൻ ഇനി സംഗീതാത്മകമാകും. സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കൽ സ്‌റ്റെയർ ഉദ്ഘാടനം ചെയ്തു.കൊച്ചി മെട്രോയുടെ എംജി റോഡ് സറ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിലേക്ക് കയറുന്ന സ്‌റ്റെയറിൽ ആണ് സംവിധാനം. ഗായിക ആര്യ ദയാൽ മ്യൂസിക്കൽ സ്‌റ്റെയർ ഉദ്ഘാടനം ചെയ്തു.

പ്ലാറ്റ് ഫോമിലേക്കുള്ള പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കൽ സ്റ്റെയർ. പിയോന,കീ ബോർഡ് എന്നിവ വായിക്കാനറിയുന്നവർക്ക് കാൽപാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാനാകും വിധമാണ് ക്രമീകരണം.

പുതുവർഷത്തെ വരവേൽക്കാൻ കലാവിരുന്നുമായും 30 നും 31 നും വിവിധ കാലവിരുന്നുമായി കൊച്ച്ി മെട്രോ രംഗത്തുണ്ട്.

30ന് (്‌നാളെ)ആലുവ സ്റ്റേഷനിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് അഞ്ച് വരെ തുടരും.മാർഗം കളി, കരോക്കെ സോംഗ്, ഫ്യൂഷൻ ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, ക്രിസ്മസ് കരോൾ ഗാനം തുടങ്ങിയ പരിപാടികളാണ് ആലുവയിൽ ഉണ്ടാകുക.

വൈകിട്ട് 5 മണി മുതൽ കേരള ഹൈക്കോടതിയിലെ അഭിഭാഷക ക്ലാർക്കുമാരുടെ കലാസാംസ്‌കാരിക സംഘടനയായ ‘കലാവേദി ‘ യുടെ ആഭിമുഖ്യത്തിൽ എണാകുളം സൗത്ത് ജോസ് ജംഗ്ഷനിലുള്ള ഓപ്പൺ എയർ സ്റ്റേജിൽ സാംസ്‌കാരിക സമ്മേളനവും ഗാനമേള, സംഘഗാനം, കവിത, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ടുകൾ എന്നിവയും നടത്തുന്നു. ഇടപ്പള്ളി സ്റ്റേഷനിൽ രാവിലെ ആറ് മുതൽ വൈകിട്ട് 7 വരെ മാക്മെലോസ് ബാൻഡിന്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

കമ്പനിപ്പടി, അമ്പാട്ടുകാവ് സ്റ്റേഷനുകളിൽ രാവിലെ 9 മുതൽ മതൽ 12 വരെ കരോക്കെ സോംഗ് ഉണ്ടാകും. മുട്ടം സ്റ്റേഷനിൽ രാവിലെ 10 മുതൽ ഫ്യൂഷൻ ഓപ്പന. കുസാറ്റ് സ്റ്റേഷനിൽ രാവിലെ 10 മുതൽ ഗ്രൂപ്പ് സോംഗ് ഉണ്ടാകും. കളമശേരി സ്റ്റേഷനിൽ കരോക്കെ സോംഗ്, ഡാൻസ്, ഗ്രൂപ്പ് സോംഗ്, ടാബ്ലോയ്ഡ് തുടങ്ങിയവ രാവിലെ 10 മുതലാണ് ആരംഭിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here