കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന നോ​ള​ജ് സി​റ്റി​യു​ടെ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് 15 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ രണ്ടു​പേ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്.

പ​രി​ക്കേ​റ്റ​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ വാ​ർ​ക്ക ജോ​ലി​ക​ളാ​ണ് ഇ​ന്ന് ന​ട​ന്നി​രു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​കും മു​ൻ​പ് മേ​ൽ​ക്കൂ​ര താ​ഴേ​യ്ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍​ക്രീ​റ്റ് മി​ക്സി​ന്‍റെ​യും അ​ടി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷി​ച്ച​ത്. സ്ഥ​ല​ത്തേ​ക്ക് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്നുംനും തിരച്ചിൽ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here