സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വൈസ് ചാൻസിലറുടെ ഹർജി. മൗലാനാ ആസാദ് നാഷണൽ ഉറുദു സർവ്വകലാശാല വൈസ് ചാൻസിലർ ഫിറോസ് ഭക്ത്അഹമ്മദ്ആണ്ഹർജിനൽകിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും, ആളുകൾ തമ്മിലുള്ള സാഹോദര്യം നിലനിർത്താനും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. രാജ്യത്ത് നിയമം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കരട് മാർഗ്ഗ രേഖ കേന്ദ്രസർക്കാർ ഉടൻ തയ്യാറാക്കണം. ഇത് ആളുകൾ തമ്മിലുള്ള സാഹോദര്യം പ്രോത്സാഹിപ്പിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. വ്യക്തിഗത നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം ഹർജിയിൽ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യസമര സേനാനിയും, ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകൻ ആണ് ഫിറോസ് ഭക്ത് അഹമ്മദ്. ഏകീകൃത സിവിൽ കോഡ് വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2019 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതിയിലും അദ്ദേഹം ഹർജി നൽകിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here