ഹൈക്കോടതി

കൊച്ചി: വധശ്രമ ഗൂഡാലോചന കേസിൽ. ദിലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ള്‍ വി​ട്ടു​കി​ട്ടാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജിയിൽ ഫോണുകൾ തിങ്കളാഴ്ച രാവിലെ 10.15നു ഹാജരാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ദിലീപിന്‍റെ കൈവശമുണ്ടെന്നു പറയുന്ന മൂന്നു ഫോണുകളടക്കം ആറു ഫോണുകൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

നാളെ ഞായറാഴ്ച മുംബൈയിലെ സ്ഥാപനം അവധി ആയതിനാൽ ചൊവ്വാഴ്ച വരെ സമയം നൽകണമെന്നു ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല എന്നാണ് ഉത്തരവിൽനിന്നു വ്യക്തമാകുന്നത്.

അതേസമയം, തങ്ങൾക്കു ദിലീപിന്‍റെ നാലു ഫോണുകളാണ് പരിശോധനയ്ക്കു വേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. എന്നാൽ, നാലു ഫോണുകൾ തന്‍റെ കൈവശമില്ല മൂന്നു ഫോണുകൾ മാത്രമേയുള്ളെന്നാണ് ദിലീപ് വാദിച്ചത്. രണ്ട് ആപ്പിൾ ഫോണും ഒരു വിവോ ഫോണും മാത്രമേ തനിക്ക് ഉള്ളെന്നാണ് ദീലിപ് പറയുന്നത്.

പ്രോസിക്യൂഷൻ നൽകിയതും മൂന്നു ഫോണുകളുടെ പേരാണ്. എന്നാൽ, നാലാമത്തെ ഒരു ഫോണിന്‍റേതെന്നു പറഞ്ഞു ഐഎംഇഐ നന്പരും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ, നാലാമതൊരു ഫോൺ ഉണ്ടെന്ന കാര്യം ദിലീപ് സമ്മതിച്ചില്ല. ഇതു കൂടി കണക്കിലെടുത്താണ് മൂന്നു ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.

ദിലീപിനു വേണമെങ്കിൽ ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാമെന്നു കോടതി പരാമർശിച്ചെങ്കിലും അതിനുള്ള സമയം ദിലിപിനു ലഭ്യമാകാത്തതിനാൽ ഫോണുകൾ തിങ്കളാഴ്ച തന്നെ കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. കോടതിയിൽ ഫോൺ സമർപ്പിച്ച ശേഷം അത് എവിടെ പരിശോധനയ്ക്ക് അയയ്ക്കണമെന്നു കോടതി തീരുമാനിക്കും.

കോ​ട​തി​ക്ക് ഇ​ന്ന് അ​വ​ധി ദി​വ​സ​മാ​ണെ​ങ്കി​ലും പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി​യാ​ണ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചത്. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യാ​ണ് ദി​ലീ​പി​ന്‍റെ കേ​സി​ല്‍ സിം​ഗി​ള്‍ ബെ​ഞ്ച് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി വാ​ദം കേ​ള്‍​ക്കു​ന്ന​ത്. എല്ലാ പ്രതികളുടേതുമായി ഏഴു ഫോണുകൾ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

2017-18 കാ​ല​ത്തു പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണു​ക​ള്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​ണ്. ദി​ലീ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന രണ്ട് ആ​പ്പി​ള്‍, ഒരു വി​വോ ഫോ​ണു​ക​ളും മറ്റൊരു ഫോണും സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്‍റെ ര​ണ്ടു ഹു​വാ​യ് ഫോ​ണു​ക​ളും സു​രാ​ജി​ന്‍റെ ഒ​രു ഫോ​ണു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​ത്. എന്നാൽ, തനിക്കു മൂന്നു ഫോൺ മാത്രമേ ഉള്ളെന്നാണ് ദിലീപിന്‍റെ വാദം.

അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെന്നു പ​റ​ഞ്ഞ​തു ശാ​പ​വാ​ക്കാ​ണെന്നാണ് പ്ര​തി​കളുടെ വാദം. എന്നാൽ, ഇ​തി​നു തു​ട​ര്‍​ച്ച​യാ​യി എ​ന്തു ന​ട​ന്നെ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ഇ​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ്. കോ​ട​തി ന​ല്‍​കി​യി​ട്ടു​ള്ള സം​ര​ക്ഷ​ണം നീ​ക്കി​യാ​ല്‍ ഫോ​ണു​ക​ള്‍ ക​ണ്ടെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

ദി​ലീ​പി​ന്‍റെ വ​സ​തി​യി​ല്‍നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്ത ഫോ​ണു​ക​ള്‍ പു​തി​യ ഫോ​ണു​ക​ളാ​ണ്. 2022 ജ​നു​വ​രി​യി​ല്‍ മാ​ത്ര​മാ​ണ് ആ ​ഫോ​ണു​ക​ള്‍ ദി​ലീ​പും സ​ഹോ​ദ​ര​ന്‍ അ​നൂ​പും ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍, അ​തി​ന് മു​മ്പ് ദി​ലീ​പ് ഉ​പ​യോ​ഗി​ച്ച ഫോ​ണു​ക​ള്‍ കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണ് എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ക്കു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പു​റ​ത്തു​വ​ന്ന​യു​ട​ന്‍ ന​ട​ന്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ പ്ര​തി​ക​ള്‍ മാ​റ്റി​യ ഫോ​ണു​ക​ള്‍ ദി​ലീ​പി​നെ കു​രു​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന.

ഫോ​ണ്‍ മാ​റ്റി​യ​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ തെ​ളി​വാ​ണെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here