.f.ആലുവ :- ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറത്തിന്റെ സ്റ്റേറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം പെരിയാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
എറണാകുളം ജില്ലാ ചെയർമാൻ ഷാജി ജോസഫ് അധ്യക്ഷത വഹിച്ചു . ദേശീയ ചെയർമാൻ അനൂപ് സബർമതി ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന ചെയർമാൻ അബ്ദുള്ള മാറമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ചെയർപേഴ്സൺ അഡ്വ.ഗിരിജാംബിക, സംസ്ഥാന വൈസ് ചെയർമാൻ സൂരജ് കല്ലുവളപ്പിൽ, സംസ്ഥാന ട്യൂട്ടറും ഓർഗനൈസറുമായ പത്മനാഭൻ പയ്യന്നൂർ,സ്റ്റേറ്റ് സ്റ്റിയറിങ്ങ് കമ്മിറ്റി കൺവീനർ സജീവ് വി. എസ്. സ്റ്റേറ്റ് റീജനൽ സെക്രട്ടറി (സെൻട്രൽ മേഖല) അജീഷ് വലിയ വീട്ടിൽ,ആലുവ റൂറൽ ചെയർമാൻ ടി. എ.അജ്മൽ, റൂറൽ വൈസ് ചെയർമാൻ പ്രിൻസ് വെള്ളറയ്ക്കൽ, തുടങ്ങിയവർ സംസാരിച്ചു.