കൊച്ചി:കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വിവർത്തന പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. പിഎച്ച്ഡി ഗവേഷക എൽജി സൂസൻ എൽദോയുടെ “ദി വില്ലേജ് ഡാംസൽ” എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ലളിതാംബിക അന്തർജനത്തിന്റെ ഗ്രാമബാലിക എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനമാണ് “ദി വില്ലേജ് ഡാംസൽ”.
പരിപാടിയിൽ വിവർത്തന പഠന കേന്ദ്രത്തിന്റെ കോർഡിനേറ്റർ ഡോ. കെ ആർ സജിത അധ്യക്ഷത വഹിച്ചു. ഗവേഷകൻ എ എ സഹദ് സ്വാഗതം പറഞ്ഞു. പുസ്തകം ഡോ. കെ ആർ സജിത ഡോ. പ്രതീഷ് പീറ്ററിന് നൽകി പ്രകാശനം ചെയ്തു. തുടർന്ന്, വിവർത്തന പഠന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ആരിഫ് ഖാൻ പി വൈ പുസ്തകം പരിചയപ്പെടുത്തി. എൽജി സൂസൻ എൽദോ നന്ദി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here