തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഈ ​വ​ർ​ഷ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ൺ ഒ​മ്പ​ത് അ​ർ​ധ​രാ​ത്രി 12 മ​ണി മു​ത​ൽ ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി 12 മ​ണി വ​രെ. 52 ദി​വ​സം ട്രോ​ളിം​ഗ് നി​രോ​ധ​നം ഏർപ്പെടുത്താൻ ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തിലാണ് തീരുമാനം.

ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ട്രോ​ളിം​ഗ് ബോ​ട്ടി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​വ​ദി​ക്കു​ന്ന സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി. എ​ല്ലാ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം ജി​ല്ല​യി​ലെ നീ​ണ്ട​ക​ര ഹാ​ർ​ബ​ർ ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. അ​ത് ഈ ​വ​ർ​ഷ​വും തു​ട​രും.

ഹാ​ർ​ബ​റു​ക​ളി​ലും ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡീ​സ​ൽ ബ​ങ്കു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണം. എ​ന്നാ​ൽ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്ക് ഡീ​സ​ൽ ല​ഭ്യ​മാ​ക്കാ​ൻ അ​ത​ത് ജി​ല്ല​ക​ളി​ലെ മ​ത്സ്യ ഫെ​ഡി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത ഡീ​സ​ൽ ബ​ങ്കു​ക​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ ഇ​ൻ​ബോ​ർ​ഡ് വ​ള​ള​ങ്ങ​ളോ​ടൊ​പ്പം ഒ​രു കാ​രി​യ​ർ വ​ള​ളം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here