തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാഷ്മീർ വിഷയത്തിൽ ഈ രാജ്യങ്ങൾ ഏതാനും വർഷങ്ങളായി ഇന്ത്യയ്ക്കെതിരായി സംസാരിക്കുന്നവരാണെന്നും ഗവർണർ പറഞ്ഞു.
ഇത്തരം ചെറിയ അഭിപ്രായപ്രകടനങ്ങളേക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. പ്രധാനമന്ത്രി തുടര്‍ച്ചയായി പറയുന്നത് എന്താണ് എന്നതിനാണ് നമ്മള് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്.
ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്ന് പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.