കോട്ടയം : മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത നിറമുള്ള മാസ്‌ക് അഴിപ്പിച്ച  പോലീസ് നടപടിയിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം.മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരിൽ കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകർക്ക് സമ്മേളന നഗരയിൽ പ്രവേശിക്കുന്നതിന് പാസ് വിതരണം ചെയ്തതും മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത നിറത്തിലുള്ള മാസ്‌ക് അഴിപ്പിച്ചതും വിവാദമായിരുന്നു.

ജോലി ചെയ്യുന്ന മാദ്ധ്യസ്ഥാപനങ്ങൾക്കായി വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്ന ദൗത്യം നിർവ്വഹിക്കാനായി എത്തുന്ന മാദ്ധ്യമ പ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. പോലീസിന്റെ ഇത്തരം കിരാത നടപടികളിൽ യൂണിയൻ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഘടകം വ്യക്തമാക്കി.

ഭാവിയിൽ ഇത്തരം നടപടികളിൽ നിന്നും പോലീസിനെ പിന്തിരിപ്പിക്കുവാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യനും, സെക്രട്ടറി റോബിൻ തോമസ് പണിക്കരും ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here