തൃശൂർ: മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി. തൃശൂർ കുന്നംകുളം കീഴൂരിലാണ് സംഭവം. ചോഴിയാട്ടിൽ ചന്ദ്രന്‍റെ ഭാര്യ രുഗ്മിണി (57) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മകൾ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അസുഖം ബാധിച്ചുവെന്ന് പറഞ്ഞാണ് രുഗ്മിണിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചത്.

പിന്നീട് ഇവരെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉള്ളിൽ വിഷം ചെന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇതേ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് ഇന്ദുലേഖയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിഷം നൽകിയ വിവരം സമ്മതിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here