കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ചിത്രം പകർത്തിയതിന് ശേഷം സഹോദരന് അയച്ചു കൊടുത്തു പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഏഴിക്കര പെരുമ്പടന്നയിൽ വാടകയ്ക്കു താമസിക്കുന്ന വൈപ്പിൻ എട്ടിക്കാട്ട് വീട്ടിൽ അവിനാഷാണ് പറവൂർ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇവ പെൺകുട്ടിയുടെ സഹോദരന് അയച്ചു കൊടുക്കുകയൂം 30,000 രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.