ഫോടോ :ഉത്തർ പ്രദേശ്, ചെന്നെ, ഡൽഹി എന്നിവിടങ്ങളിൽ ദൃശ്യമായ സൂര്യഗ്രഹണം

 

ന്യൂഡൽഹി: ഭാഗികമായ സൂര്യഗ്രഹണം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ദൃശ്യമായി . വൈകിട്ട് അസ്തമയ സമയത്താണ് ഇന്ത്യയുടെ പലഭാഗത്തും സൂര്യഗ്രഹണം ദ്യശ്യമായത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഗുജറാത്തിലെ ദ്വാരക സമുദ്രതീരമേഖലയിൽ ആദ്യ ദൃശ്യം പ്രകടമായതെന്ന് ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു. ഒരു മണിക്കൂർ നാൽപ്പതു മിനിറ്റ് നേരത്തോളം ദ്വാരകയിൽ സൂര്യഗ്രഹണ ദൃശ്യം കാണാനാകും. 2027 ആഗസ്റ്റ് 2നാണ് ഇനി സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാവുക.സൂര്യനെ പൂർണ്ണമായും ചന്ദ്രൻ മറയ്ക്കുന്നില്ലെന്നും 40-50 ശതമാനമാണ് സന്നിവേശിക്കു ന്നതെന്നും ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here