പാലക്കാട് : നൂറണിയിൽ പ്രവർത്തിച്ചിരുന്ന വ്യാജനെയ്യ്നിർമാണയൂണിറ്റ്ഭക്ഷ്യസുരക്ഷാവകുപ്പ് അടച്ചുപൂട്ടി. അയ്യപ്പ, ഒ.കെ.ജി. എന്നീ പേരുകളിലാണ് നെയ്യ് വില്പ്പന നടത്തിയിരുന്നത്. കത്തിക്കാനുള്ള നെയ്യ് എന്ന പേരിലായിരുന്നു വില്പന. ശബരിമലയ്ക്ക് കെട്ടുനിറയ്ക്കാൻ നെയ്യ് വാങ്ങിയവർക്കാണ് ഗുണമേന്മയിൽ സംശയം തോന്നിയത്. പിന്നാലെ ഇവർ ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയിൽത്തന്നെ നെയ്യ് വ്യാജമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. നെയ്യിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സ്ഥാപന ഉടമയ്ക്ക് പിഴ അടയ്ക്കുന്നതിന് നോട്ടീസ് നൽകിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here