തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായ നീക്കവുമായി സിപിഎം രംഗത്ത്. സി പിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഞായറാ ഴ്ച ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളയമ്പലം ആർച്ച് ബിഷ പ്സ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

കത്തോലിക്കാ സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെ ന്നും സംഘർഷം ഒഴിവാക്കണമെന്നും ആനാവൂർ ആർ ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ അറിയിച്ചു. ആർച്ച് ബിഷപുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തുന്നതിന്റെ പ്രാഥമിക ഘട്ടമായാണ് സിപി എം ജില്ലാ സെക്രട്ടറിയുടെ സന്ദർശനത്തെ വിലയിരുത്തുന്നത്.

തുറമുഖത്തിനായി ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ചവ രെ ജില്ലയുടെ തീരദേശംവഴി എൽഡിഎഫ്പ്രചാരണജാഥആരംഭിക്കുകയാണ്. ആനാവൂർ നാഗപ്പനാണ് ജാഥാ ക്യാപ്റ്റൻ. വെള്ളിയാഴ്ച വിഴിഞ്ഞത്തു നടക്കു ന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here