ദോഹ: ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അമേരിക്കയിൽ നിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകൻ മരിച്ചു. സിബിഎസ് സ്പോർട്സ് ലേഖകനും വിഖ്യാത ഫുട്ബോൾ കളിയെഴുത്തുകാര നുമായ ഗ്രാന്റ് വാൾ (48) ആണ് മരിച്ചത്.

വെള്ളിയാഴ്ച നെതർലൻഡ്സ്-അർജന്റീന മത്സരം റി പ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു മരണം. മത്സരം അധികസമയത്തേക്ക് കടന്നപ്പോൾഗ്രാന്റ്വാൾകുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ച താണെന്നാണ് കരുതുന്നത്.എന്നാൽഇക്കാര്യംസ്ഥിരീകരിച്ചിട്ടില്ല.

എൽജിബിടി അവകാശങ്ങളെ പിന്തുണച്ച് മഴവിൽ നിറമുള്ള ഷർട്ട് ധരിച്ച് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് കഴിഞ്ഞ മാസം ഗ്രാന്റ് വാളിനെ ഖത്തർ അധികൃതർ തടഞ്ഞുവച്ചിരുന്നു. ഹൃദയം തകരുന്ന വാർത്തയാണിതെന്ന് യുഎസ് ഫുട്ബോൾ ഫെഡറേഷ ൻ പ്രതികരിച്ചു.

മരണത്തിന്റെ തലേദിവസമായിരുന്നു ഗ്രാന്റ് വാളിന്റെ 48-ാം പിറന്നാൾ. വ്യാഴാഴ്ച ഖത്തറിൽ സുഹൃത്തുക്കളോടൊപ്പം പിറന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here