പറവൂർ: പെരുമ്പടന്ന വാടാപ്പിള്ളിപറമ്പ് ശ്രീ പേമാരിയമ്മൻകോവിലിലെപ്രതിഷ്ഠാദിന, അമ്മൻകുട മഹോത്സവം  ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിൻ്റെയും, മേൽശാന്തി മുല്ലപ്പിള്ളി മധുനമ്പൂതിരിയുടെയുംമുഖ്യകാർമ്മികത്വത്തിൽഏപ്രിൽ 30ന്   ആരംഭിച്ച് മെയ് 3 ന് സമാപിക്കും.
30-ഞായർ രാവിലെ അഞ്ചരയ്ക്ക് നടതുറപ്പ് . 6ന് അഭിഷേകം, 6-30ന് ഗണപതിഹോമം, 9-30ന് നാഗരാജാവിന് നൂറുംപാലും.  വൈകിട്ട് 7ന് തൃക്കല്യാണ കാൽനാട്ടൽ, 8ന് പഴവേലിക്കകം ദേവീക്ഷേത്രത്തിൽ നിന്ന് കരകം നിറച്ച് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിൽ എത്തിച്ചേരും.
മെയ് – 1 തിങ്കൾ പ്രഭാത പൂജകൾ പതിവ് പോലെ. രാവിലെ 9 ന് പ്രതിഷ്ഠാദിന വിശേഷാൽ പൂജ.രാത്രി 10ന് കുടി അഴൈപ്പ് വിശേഷാൽ പൂജ.
2 – ചൊവ്വ സത്യകരകം. വൈകിട്ട് 7ന് വിശേഷാൽ ദീപാരാദന .രാത്രി 9-30 ന് പെരുവാരംമഹാദേവക്ഷേത്രസന്നിധിയിൽ സത്യകരകംനിറ.നാദസ്വരം, പമ്പ മേളം, ഉടുക്ക് പാട്ട് എന്നിവാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി ക്ഷേത്രാങ്കണത്തിൽ എത്തി അഗ്നിപ്രവേശം നടത്തി ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് പൊങ്കൽ,മാവിള
ക്ക്, ഗുരുതി.
3 ബുധൻ രാവിലെ 10- 30 ന് മഞ്ഞ നിരാട്ട് ,തുടർന്ന് ശ്രീ വെങ്കിടാചലപതി ക്ഷേത്ര കുളത്തിൽ കരകം ചൊരിയൽ.ഉച്ചയ്ക്ക്12 ന് പ്രസാദ ഊട്ട്, 3ന് നട അടയ്പ്പോടെ ഉത്സവത്തിന് സമാപ്തിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here