ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണ വിധേയനായ എസ്എഫ്ഐ നേതാവ് നിഖിലിനായി ശിപാർശ ചെയ്തത് സിപിഎം നേതാവെന്ന് എംഎസ്എം കോളജ് മാനേജർ ഹിലാൽ ബാബു.

എന്നാൽ നേതാവിന്റെ പേര് വെളിപ്പെടുത്താൻ താൻ തയാറല്ല. അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണ് പേർ വെളിപ്പെടുത്താത്തതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാർ വരെ ഇത്തരം ആവശ്യങ്ങളുമായി വിളിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ കോളജിന് അവമതിപ്പുണ്ടായി. നിഖിലിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയതായും മാനേജ്മെന്റ് വ്യക്തമാക്കി. കായംകുളം എംഎസ്എം കോളജിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി എംകോം പ്രവേശനം നേടിയത് വലിയ വിവാദമായിരുന്നു.

കലിംഗയിൽ ബികോം കോഴ്സ് പൂർത്തിയാക്കിയെന്ന നിഖിലിന്റെ വാദം വ്യാജമാണെന്ന് കലിംഗ സർവകലാ ശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ആരോപണവിധേയനായ നിഖി ൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാ ശാലയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിഷയമായ തിൽ ഇയാൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെ ന്നും അദ്ദേഹം അറിയിച്ചു.

നിഖിലിന് എംകോമിന് പ്രവേശനം നൽകിയതിൽ എംഎസ്എം കോളജിന് ഗുരുതര വീഴ്ചപറ്റിയതായി കേരള സർവകലാശാല വിസി ഡോ. മോഹനൻ കു ന്നുമ്മലും തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറ ഞ്ഞിരുന്നു. ഇക്കാര്യത്തിൽ കോളജിനോട് വിശദീകരണം തേടുമെന്നും വിസി വ്യക്തമാക്കി.

നിലവിൽ എംഎസ്എം കോളജിലെ രണ്ടാം വർഷ എം കോം വിദ്യാർഥിയാണ് നിഖിൽ. 2018 – 2020 കാലഘട്ട ത്തിൽ ഇയാൾ ഇതേ കോളജിൽ ബികോം ചെയ്തെ ങ്കിലും പാസായില്ല. പിന്നീട് പ്രവേശനത്തിനായി 2019 – 2021 കാലത്തെ കലിംഗ സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിക്കുകയായിരുന്നു.

ബികോം പഠനകാലത്ത് 2019 ൽ എംഎസ്എം കോളജി ൽ യുയുസിയും 2020ൽ സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖിൽ.

LEAVE A REPLY

Please enter your comment!
Please enter your name here