കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള സ്‌കൂട്ടര്‍ ബ്രാന്‍ഡ് ആക്ടീവയുടെ വില്‍പ്പന മൂന്നു കോടി കടന്നു . 22 വര്‍ഷത്തിനുള്ളില്‍ മൂന്നു കോടി കടക്കുന്ന ഏക സ്‌കൂട്ടര്‍ ബ്രാന്‍ഡാണ് ഹോണ്ട ആക്ടീവ.

2001ല്‍ ഇന്ത്യന്‍ ടൂ-വീലര്‍ വിപണിയില്‍ അവതരിപ്പിച്ചത്മുതല്‍അത്യാധുനികസാങ്കേതിക വിദ്യ, മികച്ച പ്രകടനം, സമാനതകളില്ലാത്ത വിശ്വാസ്യത തുടങ്ങിയവയാണ് 22 വര്‍ഷത്തെ യാത്രയില്‍ ആക്ടീവയെ ഇന്ത്യയുടെ പ്രിയപ്പെട്ട സ്‌കൂട്ടറാക്കി മാറ്റിയത്.

വിപണിയിലെത്തി മൂന്നാം വര്‍ഷം തന്നെ സ്‌കൂട്ടര്‍ വിഭാഗത്തില്‍ എതിരില്ലാതെ മുന്നിലെത്തി. അടുത്ത രണ്ടു വര്‍ഷം കൊണ്ട് 10 ലക്ഷം ഉപഭോക്താക്കള്‍ എന്ന നേട്ടം കുറിച്ചു. 15 വര്‍ഷം കൊണ്ട് ഹോണ്ട ബ്രാന്‍ഡ് ഒരു കോടിയെന്ന നാഴികക്കല്ലു പിന്നിട്ടു. സ്‌കൂട്ടറിന്റെ ആവശ്യകത കൂടിയതോടെ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയെ ആക്ടീവ ബ്രാന്‍ഡ് നയിച്ചു. പിന്നെ വളരെ വേഗത്തില്‍ ഏഴു വര്‍ഷം കൊണ്ട് 2023ലെത്തുമ്പോള്‍ രണ്ടു കോടി ഉപഭോക്താക്കളെകൂടിസ്വന്തമാക്കുകയായിരുന്നു.

 22 വര്‍ഷം കൊണ്ടുള്ള ഈ നേട്ടം ഉപഭോക്താക്കളുടെ മാറ്റമില്ലാത്ത പിന്തുണയെയും വിശ്വാസ്യതയെയും സാക്ഷ്യപ്പെടുത്തുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ സുത്‌സുമു ഒടാനി പറഞ്ഞു.

ഹോണ്ടയിലും ആക്ടീവ ബ്രാന്‍ഡിലും അര്‍പ്പിച്ച വിശ്വാസത്തിന് 3 കോടി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഹോണ്ട ആക്ടീവ എന്നും നവീകരിച്ചിട്ടുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാഥൂര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here