കൊച്ചി : ആലുവ രാജഗിരി ആശുപത്രിയും, ഡുഷെൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) ബാധിതർക്കായുള്ള സഹായ സംഘടനയായ ഭാരത് എംഡി ഫൗണ്ടേഷനും ചേർന്ന് ന്യൂറോമസ്കുലാർ സ്ക്രീനിംഗ് ക്യാമ്പും, ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

രാജഗിരി ആശുപത്രിയിൽ നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി 30 ഡിഎംഡി ബാധിതരായ കുട്ടികളും, അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. പ്രശസ്ത പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ.ആൻ ആഗ്നസ് മാത്യു ക്ലാസുകൾ നയിച്ചു. മെഡിക്കൽ പരിശോധനകൾക്ക് രാജഗിരി ആശുപത്രിയിയിലെ പീഡിയാട്രിക് ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ.ദർശൻ ജയറാം ദാസ്, ഡോ.ആൻ ആഗ്നസ് മാത്യു (ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രി ) ഡോ.ഉഷ മല്ലിനാഥ്‌ (മണിപ്പാൽ ആശുപത്രി), ഡോ.രമ്യ എ ആർ തുടങ്ങിയവർ നേതൃത്വം നൽകി.

ഡോ.ഗൗരി ഖണ്ഡേക്കറിന്റെ നേതൃത്വത്തിൽ ഡിഎംഡി ബാധിതരായ കുട്ടികൾ ചെയ്യേണ്ട വ്യായാമങ്ങൾ സംബന്ധിച്ചു രക്ഷിതാക്കൾക്കു പരിശീലനവും നൽകി. ചക്രക്കസേരയിലുള്ള കുട്ടികളെ സഹായിക്കാൻ എടത്തല അൽ അമീൻ കോളജിലെ 22 കേരള ബറ്റാലിയൻ എൻസിസി കെഡറ്റുകളും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here