തിരുവനന്തപുരം:എൽഡിഎഫ്സർക്കാരിനെതിരേ യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധസമരത്തിൽ പങ്കെടുത്തവർക്കെതിരേ  കേസെടുത്ത് പോലീസ്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒന്നാം പ്ര തിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെ തിരേയാണ് കേസെടുത്തിരിക്കുന്നത്.

കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, എം. എം ഹസൻ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെ ന്നിത്തല, എൻ.കെ. പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി.പി ജോൺ, വി.എസ് ശിവകുമാർ, പാലോട് രവി, പി.കെ. വേണുഗോപാൽ, എം.വിൻസെന്റ്, കെ.മുര ളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരടക്കം പ്രതികളാണ്. കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.വഴി തടസപ്പെടുത്തിയതിനും അനുമതിയില്ലാതെമൈക്ക്ഉപയോഗിച്ചതിനുമാണ് കേസ്.

“സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യം ഉ യർത്തി കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളും കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ രാവിലെ ആറരയോടെ തന്നെ ഉപരോധിച്ചിരുന്നു.

സർക്കാരിന്റെ അഴിമതി, സഹകരണ ബാങ്ക് തട്ടിപ്പ്,വിലക്കയറ്റംഉൾപ്പെടെചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം.

 

LEAVE A REPLY

Please enter your comment!
Please enter your name here