ആലുവ: ആലുവയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പോ ലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർ ന്ന് ആലുവ പോലീസ് സ്ഥലത്തെത്തി സസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. തട്ടിക്കൊ ണ്ടുപോയ കാറിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട ന്നാണ് വിവരം. കുഴൽപ്പണ ഇടപാടുമായി ബന്ധ പ്പെട്ട കുടിപ്പകയാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
നാല് ദിവസം മുമ്പ് സ്റ്റേഷനിൽ വന്നിറങ്ങിയ മറ്റൊരാളെ സമാനരീതിയിൽ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സ്വർണ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇയാൾക്ക് പിന്നീട് പരാതി ഇല്ലാതിരുന്നതിനാൽ കേസിൽ അന്വേഷണം തുടർന്നിരുന്നില്ല.