കണ്ണൂർ: ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടിയത്. കണ്ണൂരിൽ വെച്ചായിരുന്നു അന്ത്യം.
ന്യൂമോണിയ വന്ന് മൂന്നാഴ്ച്ച മുൻപ് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം രോഗമുക്തി നേടുകയും ചെയ്തിരുന്നു.