ചെന്നൈ: ഒഎൻവി സാഹിത്യ പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്ന് പിന്മാറി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുരസ്കാരത്തിന് തന്നെ പരിഗണിച്ചതിന് നന്ദിയുണ്ടെന്നും ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും വൈരമുത്തു ആവശ്യപ്പെട്ടു.
അവാർഡ് പ്രഖ്യാപനത്തിനു പിന്നാലെ മീ ടു ആരോപണത്തിന് വിധേയനായ വൈരമുത്തുവിന് പുരസ്കാരം നൽകുന്നതിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു. പിന്നാലെ അവാർഡ് നിർണയ സമിതിയുടെ നിർദേശ പ്രകാരം തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.