കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ച്  രാഹുല്‍ ഗാന്ധി. ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ സുധാകരന് കഴിയും. സോണിയ ഗാന്ധിയെ അദ്ദേഹം കാര്യങ്ങള്‍ ധരിപ്പിച്ചു. കെ സുധാകരനുമായി അദ്ദേഹം ആശയവിനിമയം നടത്തി.

അതേസമയം ഗ്രൂപ്പുകളുടെ സമ്മര്‍ദത്തില്‍ രാഹുലിന് അതൃപ്തിയുണ്ട്. മത്സരിക്കണമെന്ന നിര്‍ദേശം മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസരിച്ചില്ലെന്നും രാഹുല്‍. കേരളത്തിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പുകളാണെന്ന് അശോക് ചവാന്‍ സമിതിയെ രാഹുല്‍ ഗാന്ധി അറിയിച്ചു. ഗ്രൂപ്പുകളുടെ സമ്മര്‍ദം കെപിസിസി അധ്യക്ഷ പദവിയില്‍ ഉടലെടുത്തതോടെയാണ് രാഹുലിന്റെ ഇടപെടല്‍. അതേസമയം തങ്ങളോട് മുല്ലപ്പള്ളി സഹകരിക്കുന്നില്ലെന്നും കമ്മിറ്റി അറിയിച്ചു.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രനോട് മത്സരിക്കാന്‍ എല്ലാവരും ആവശ്യപ്പെട്ടിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിനെ മാറ്റിയതില്‍ ആരും പരാതി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. രമേശ് ചെന്നിത്തല സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തത് എന്താണെന്ന അറിയില്ല. സംഘടനാ ദൗര്‍ബല്യമാണ് തോല്‍വിക്ക് കാരണമെന്നതും അദ്ദേഹം ശരിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here