കൊച്ചി: നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു. ദിലീപിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
അമ്മ സിന്ധുവിന് പിന്നാലെ ഇന്നലെ രാത്രിയോടെയാണ് അതുല്‍ മരണത്തിന് കീഴടങ്ങിയത്. അതുലിന് തൊണ്ണൂറ് ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.