കനത്ത ഗതാഗത കുരുക്കില്‍ പെട്ട് കൊട്ടാരക്കര; ട്രാഫിക് അവലോകന കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാവുന്നില്ല

0
10

കൊട്ടാരക്കര: മണിക്കൂറുകള്‍ നീളുന്ന ഗതാഗത കുരുക്കില്‍ പെട്ട് വാഹനയാത്രികരും ജനങ്ങളും വലയുന്നു.എം സി റോഡില്‍ പൊതുവെ തിരക്ക് വര്‍ധിക്കുന്ന രാവിലെയും വൈകുന്നേരങ്ങളിലും ചിലനേരങ്ങളില്‍ കിലോമീറ്ററുകള്‍ വരെ ഗതാഗത സ്തംഭനം ഉണ്ടാകുന്നു.
കൊല്ലം തിരുമംഗലം റോഡിലും ഇതുതന്നെ സ്ഥിതി.പോലീസ് സ്റ്റേഷന്‍ ,സിവില്‍ സ്റ്റേഷന്‍,പോസ്റ്റ് ഓഫീസ് തുടങ്ങി പല പ്രധാനപ്പെട്ട ഓഫീസുകളും പ്രവര്‍ത്തിക്കുന്ന ഈ ഭാഗം ഗതാഗത കുരുക്കും അനധികൃത പാര്‍ക്കിംഗ് മൂലവും ജനത്തെ വലക്കുന്നു.

റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയും റോഡ്സൈഡുകള്‍ കാല്‍നട യാത്രികര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സ്ലാബുകള്‍ ഇട്ടിട്ടുണ്ടെങ്കിലും അവയും അനധികൃത പാര്‍ക്കിംഗ്,ഫ്‌ലെക്‌സ് ബോര്‍ഡ് എന്നിവ മൂലം കാല്‍നടയാത്രികര്‍ക്കും,കച്ചവട സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇടക്കിടെ സ്ഥലം എം എല്‍ എ യുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ട്രാഫിക് അവലോകന കമ്മിറ്റി ചേര്‍ന്ന് തീരുമാങ്ങള്‍ എടുക്കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാവാറില്ല.പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന വകുപ്പധൃകൃതര്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ കൂടി ശ്രമിച്ചാല്‍ ഒരുപരിധി വരെ പരിഹാരം കണ്ടെത്താനാവും.
കുറ്റമറ്റരീതിയില്‍ പോലീസ്,ഹോം ഗാര്‍ഡ് സേവനങ്ങള്‍ ലഭിക്കുന്നെകിലും മറ്റു ബന്ധപ്പെട്ട വകുപ്പുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാര്‍ ആവണം.

LEAVE A REPLY

Please enter your comment!
Please enter your name here