ചിറക്കരയില്‍ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

0
4

കൊല്ലം: ചിറക്കര ഗ്രാമ പഞ്ചായത്തിലെ പൊതു വിവരങ്ങളെല്ലാം അധികം വൈകാതെ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭിക്കും. പഞ്ചായത്തിലെ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ്, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍, റോഡുകള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍വീസ് വാഹനങ്ങള്‍, അവശ്യസേവന ദാതാക്കളുടെ ഫോണ്‍ നമ്പരുകള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ തയ്യാറാക്കിവരികയാണ്.
തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെര്‍ഗിയസ് ഐ.ടി സൊലൂഷന്‍സ് തയ്യാറാക്കുന്ന ആപ്ലിക്കേഷനില്‍ അവശ്യ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള ലിങ്കുകളും ഉള്‍പ്പെടുത്തുന്നുണ്ട്. ആപ്ലിക്കേഷനുവേണ്ടിയുള്ള വിവരങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് ശേഖരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here