അപകീര്‍ത്തികരമായ സന്ദേശം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

0
8

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷമീര്‍ മടക്കരയാണ് അറസ്റ്റിലായത്.

വാട്‌സ്ആപ് ഗ്രൂപ്പ് വഴി ദിവ്യക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് പിന്നീട് വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പി.പി. ദിവ്യ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഐടി ആക്ട് ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷമീറിനെ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here