സഹകരണ ആശുപത്രിയില്‍ നവീകരിച്ച പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ്

0
8

കോഴിക്കോട്: ജില്ല സഹകരണ ആശുപത്രിയില്‍ നവീകരിച്ച പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് സജ്ജമായി. 6ന് ചൊവ്വാഴ്ച രാവിലെ 9.30ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് എം ഭാസ്‌ക്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിയേറ്റര്‍ കോംപ്ലക്‌സും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിക്കും. മികച്ച പ്ലാസ്റ്റിക് സര്‍ജറി ചികിത്സ എന്ന ലക്ഷ്യത്തില്‍ 3 കോടി രൂപ ചിലവില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും തിയേറ്റര്‍ കോംപ്ലക്‌സും നവീകരിച്ചിരിക്കുകയാണ് സങ്കീര്‍ണ്ണമായ ശാസ്ത്രക്രിയ ചെയ്യുന്നതിനാവശ്യമായ തിയേറ്ററുകള്‍ മൈക്രാസ്‌കേപ്പ് വിദഗ്ദരായ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിഭാഗവും ആണ് ഇതിന്റെ പ്രത്യേകത.

LEAVE A REPLY

Please enter your comment!
Please enter your name here