കാത്തിരിപ്പിനൊടുവില്‍ കടലാമകള്‍ മുട്ടയിടാനെത്തി

0
133

ചാവക്കാട്: ഒരുമാസം വൈകിയെങ്കിലും കാത്തിരിപ്പിന് വിരാമമിട്ട് ബ്ലാങ്ങാട് കടപ്പുറത്ത് കടലാമ മുട്ടയിടാനെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് ഒലീവ് റിഡ്‌ലി ഇനത്തില്‍പ്പെട്ട കടലാമ തീരത്ത് മുട്ടയിടാനെത്തിയത്. കടപ്പുറത്തെ മഹാത്മ നഗറിലെ പഞ്ചാര മണലിലെ കൂട്ടില്‍ 25 മുട്ടകളാണ് കണ്ടെത്തിയത്.

കടലാമ സംരക്ഷണ പ്രവര്‍ത്തകരായ എ.കെ. ഫഹദ്, എം.കെ. മുനീര്‍, സലീം എടക്കഴിയൂര്‍, ഇജാസ് എന്നിവരാണ് കടലാമക്കൂട് കണ്ടെത്തിയത്. കൂടിന് ചുറ്റും വേലി കെട്ടി മഹാത്മ ക്ലബ്ബ് പ്രവര്‍ത്തകര്‍ 45 രാപകല്‍ കാവലിരിക്കും. ചാവക്കാട് കടലോരത്ത് വനംവകുപ്പിന്റെ പിന്തുണയോടെ എടക്കഴിയൂര്‍ ഗ്രീന്‍ ഹാബിറ്റാറ്റ്, പുത്തന്‍കടപ്പുറം സൂര്യ, ഇരട്ടപ്പുഴ ഫൈറ്റേഴ്‌സ്, ഡബ്ല്യു.ഡബ്ല്യു.എഫ്. എന്നിവരുടെ നേതൃത്വത്തില്‍ കടലാമ സംരക്ഷണ പ്രവര്‍ത്തകര്‍ കാവല്‍ ആരംഭിച്ചിട്ടുണ്ട്.

സാധാരണ ഒക്ടോബര്‍ അവസാനത്തോടെ മുട്ടയിടാന്‍ എത്താറുള്ള കടലാമകള്‍ ഇത്തവണ ഡിസംബറായിട്ടും എത്താതിരുന്നത് ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനം കൊണ്ടായിരിക്കാമെന്നാണ് പ്രവര്‍ത്തകരുടെ നിഗമനം. അടുത്ത ദിവസം മുതല്‍ കൂടുതല്‍ കടലാമകള്‍ മുട്ടയിടാന്‍ എത്തുമെന്നാണ് സംരക്ഷണ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here